Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

08 December, 2017 12:10:51 PM


പാര്‍ട്ടി നേതൃത്വത്തിൽ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ് കെ.മാണി



കോട്ടയം: പാര്‍ട്ടി നേതൃത്വത്തിൽ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്‍റെ അജണ്ടയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. 

അടുത്തയാഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുമെന്ന എന്ന സൂചനകള്‍ ശക്തമായി നിലനില്‍ക്കെയാണ് ജോസ്.കെ.മാണി എം.പി ഇതിനെ പാടെ തള്ളിയത്. ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളതെന്നും അതുകൊണ്ട് ഇപ്പോള്‍ അഴിച്ചു പണിയുടെ ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.



Share this News Now:
  • Google+
Like(s): 245