Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

07 December, 2017 01:43:46 PM


പരിസ്ഥിതി സമിതി അംഗം: അൻവർ എംഎൽഎയോട് വിശദീകരണം തേടി



തിരുവനന്തപുരം: നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതിൽ പി.വി.അൻവർ എംഎൽഎയോട് സ്പീക്കർ വിശദീകരണം തേടി. ആരോപണ വിധേയനായ എംഎൽഎ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ചോദ്യം ചെയ്ത് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി.

ആരോപണ വിധേയനായ അൻവർ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും സുധീരന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2,000 അടി ഉയരത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായ കക്കാടംപൊയിലിൽ എംഎൽഎ വാട്ടർ തീം പാർക്ക് നിർമിച്ചത് എല്ലാം ചട്ടങ്ങളും കാറ്റിൽപറത്തിയാണെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പുറമേ ചീങ്കണ്ണിപാലയിൽ അനധികൃത തടയണ നിർമിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സുധീരന്‍റെ പരാതി.



Share this News Now:
  • Google+
Like(s): 258