07 December, 2017 11:45:45 AM


കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം: ഹരിതട്രിബ്യൂണലില്‍ സിപിഐയുടെ ഹര്‍ജി



തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സിപിഐ ചെന്നൈ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. കുറഞ്ഞി ഉദ്യാനമടക്കം മൂന്നറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്  സംസ്ഥാന സർക്കാരിനെതിരെ സിപിഐ ഹരിതട്രൈബ്യൂണലിൽ ഹർജി നൽകയത്. സിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം പി. പ്രസാദാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്നും ഹർജിയിൽ പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എതിർ കക്ഷികളായാണ് ഹർജി.


മൂന്നാറിൽ കൈയേറ്റങ്ങൾ വ്യാപകമാണെന്നും ഇവ ഒഴിപ്പിച്ച് പരിസ്ഥിതി ദുർബല മേഖല സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ ഉത്തരവിടണം. പ്രശ്ന പരിഹാരത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും കൈയേറ്റം മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രസാദ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും.



Share this News Now:
  • Google+
Like(s): 26