Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

07 December, 2017 11:09:35 AM


സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിന് സിപിഐ താങ്ങാകും



കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വത്തിന്‍റെ തീരുമാനം. ഡിസംബര്‍ പത്തിനകം കുറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് സിപിഐയുടെ തീരുമാനം.

കഴിഞ്ഞ ദിവസം മുരിക്കടി ലയത്തില്‍ മാരിയപ്പനേയും ഭാര്യ ശശികലയേയും രണ്ട് പെണ്‍കുട്ടികളേയുമാണ് വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പുറത്താക്കിയത്. പിന്നീട് സിപിഎം പ്രചരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിച്ചു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 172