06 December, 2017 04:24:10 PM


ഗൗ​രി ല​ങ്കേ​ഷ​ന്‍റെ ആ​ശ​യ​ങ്ങ​ളെ പി​ൻ​പ​റ്റു​ന്ന പു​തി​യ പ​ത്രം; ഗൗ​രി പ​ത്രി​ക


ബം​ഗ​ളൂ​രു: വെ​ടി​യേ​റ്റു മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ​ന്‍റെ ആ​ശ​യ​ങ്ങ​ളെ മ​റ​വി​ക്കു​ന​ൽ​കാ​തെ തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. ഗൗ​രി​യു​ടെ ആ​ശ​യ​ങ്ങ​ളെ പി​ൻ​പ​റ്റു​ന്ന പു​തി​യ പ​ത്രം പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗൗ​രി​യു​ടെ ല​ങ്കേ​ഷ് പ​ത്രി​ക​യു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പു​തി​യ പ​ത്ര​ത്തി​ന് ഉ​ണ്ടാ​വി​ല്ലെ​ന്ന് ഗൗ​രി ല​ങ്കേ​ഷ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് അ​റി​യി​ച്ചു. ജ​നു​വ​രി 29 ന് ​ഗൗ​രി​യു​ടെ ജ​ന്മ​നാ​ളി​ലാ​യി​രി​ക്കും പ​ത്രം പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. ഗൗ​രി പ​ത്രി​ക​യെ​ന്നാ​വും പേ​ര്.

തീ​വ്ര​ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​യാ​യ വി​മ​ര്‍​ശ​ക​യാ​യി​രു​ന്ന ഗൗ​രി ല​ങ്കേ​ഷ് സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ്വ​ന്തം വീ​ടി​ന് മു​ന്നി​ല്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ര്‍​ണാ​ട​ക​ത്തി​ല്‍ എം.​എം ക​ല്‍​ബു​ര്‍​ഗി​യും, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​രേ​ന്ദ്ര ധ​ബോ​ല്‍​ക്ക​റും, ഗോ​വി​ന്ദ് പ​ന്‍​സാ​രെ​യും കൊ​ല്ല​പ്പെ​ട്ട​തും സ​മാ​ന​രീ​തി​യി​ലാ​ണ്. ഈ ​കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ഒ​രേ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ട​നാ​യി​ട്ടി​ല്ല.

ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ജാ​തി​വ്യ​വ​സ്ഥ​യു​ടെ​യും ക​ടു​ത്ത വി​മ​ർ​ശ​ക​യാ​യി​രു​ന്നു ഗൗ​രി ല​ങ്കേ​ഷ്. സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​നീ​തി​ക​ൾ​ക്കെ​തി​രേ ത​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളാ​ണ് അ​വ​ർ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.



Share this News Now:
  • Google+
Like(s): 27