Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

06 December, 2017 02:19:48 PM


ദില്ലിയിലെ ഫ്ലാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ട നിലയില്‍ ; മകനെ കാണാതായി



ദില്ലി: ദില്ലി ഗ്രേറ്റര്‍ നോയിഡയിലെ ഫ്ളാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ട നിലയില്‍. അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവരെ ബുധനാഴ്ച രാവിലെ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ മൂന്നിന് സൂറത്തിലേക്ക് പോയ അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ അഗര്‍വാള്‍ പല തവണ ഭാര്യയെ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ ഫ്ളാറ്റിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്.  തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.


പൊലീസ് എത്തി ഫ്ളാറ്റിന്റെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് അമ്മയും മകളും കിടക്കയില്‍ മരിച്ച്‌ കിടക്കുന്നതായി കണ്ടത്.  രക്തക്കറകളുള്ള മൃതദേഹത്തിനടുത്ത് ക്രിക്കറ്റ് ബാറ്റും കിടപ്പുണ്ടായിരുന്നു.സംഭവത്തിന് ശേഷം അഞ്ജലിയുടെ മൂത്ത മകനെ കാണാതായിട്ടുണ്ട്.16 വയസ്സായ മകനാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫ്ളാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മകന്‍ ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങുന്ന ദൃശ്യമുണ്ട്. കൊല നടന്ന സമയത്ത് മകന്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നതായും അതിന് ശേഷമാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 221