06 December, 2017 12:07:23 PM


ബാബറി മ​​സ്ജി​​ദ് : ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം



ലക്നോ: ബാബറി മ​​സ്ജി​​ദ് തകര്‍ത്തതിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം. ബാബ്റി മസ്ജിദ് തര്‍ക്ക ഭൂമിയായ അയോധ്യയിലും അധികൃതര്‍ സുരക്ഷ ശക്തമാക്കി. അയോധ്യയിലും നഗര പ്രദേശങ്ങളിലും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയും ബോംബ് സ്ക്വാഡിനെയുമാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്ന്. അയോധ്യ പൂര്‍ണമായും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും അയോധ്യയില്‍ സുരക്ഷയുടെ ഭാഗമായി നിരവധി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 39