06 December, 2017 11:53:18 AM


ജർമനിയിലെ മെർബൂസിലുണ്ടായ ട്രെയിൻ അപകടത്തിൽ 50 പേർക്കു പരിക്ക്



ബെർലിൻ: ജർമനിയിലെ മെർബൂസിലുണ്ടായ ട്രെയിൻ അപകടത്തിൽ 50 പേർക്കു പരിക്ക്. മെർബൂസിലെ റെയിൽവേ സ്റ്റേഷനു സമീപം പാസഞ്ചർ ട്രെയിൻ ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടം. പ്രദേശീക സമയം ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിക്കേറ്റ മൂന്നു പേരുടെ നിലഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 44