06 December, 2017 11:46:28 AM


ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ യു.എസ്



വാഷിംഗ്ടന്‍: അന്താരാഷ്ട്ര രംഗത്ത് ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിനായി യു.എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുന്നതിനായി യു.എസ് നീക്കം ആരംഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതു സംബന്ധിച്ച്‌ ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തുമെന്നാണ് സൂചന. എംബസി മാറ്റാന്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് വേണ്ടി വരുമെങ്കിലും ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ പ്രധാന വാഗ്ദ്ധാനങ്ങളില്‍ ഒന്നാണ് നടപ്പാക്കുന്നത്. എന്നാല്‍ ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും ഇസ്രയേല്‍- പാലസ്ഥീന്‍ സമാധാന കരാറുമായി ബന്ധമില്ലെന്നും യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജറുസലേമില്‍ നിന്നും എംബസി മാറ്റുന്നത് സംബന്ധിച്ച്‌ മേഖലയിലെ മറ്റ് രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നാണ് മിക്ക രാജ്യങ്ങളുടെയും നിലപാടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു



Share this News Now:
  • Google+
Like(s): 35