06 December, 2017 10:46:11 AM


ഓഖി : കായംകുളത്തു നിന്ന് ബോട്ട് കണ്ടെത്തി; 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി


കായം​കു​ളം: ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ൽ​പെ​ട്ട് ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ൻ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു സ​മീ​പം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​ര​ത്തെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടി തീ​ര​സം​ര​ക്ഷ​ണ സേ​ന ക​ണ്ടെ​ത്തി. ല​ക്ഷ​ദ്വീ​പി​ന​ട​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ തീ​ര​ത്തെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം തീ​ര​ത്തു​നി​ന്ന് ര​ണ്ടു​പേ​രെ​യും കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പെ​ടു​ത്തി. ക​ട​ലി​ൽ അ​ക​പ്പെ​ട്ട് ഏ​ഴാം ദി​വ​സ​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നാ​വി​ക​സേ​ന​യു​ടെ 12 ക​പ്പ​ലു​ക​ളാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന തെ​ര​ച്ചി​ൽ വൈ​കു​ന്നേ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പി​ന് ഇ​ട​യാ​ക്കി. തെ​ര​ച്ചി​ലി​നു സ​ഹ​ക​രി​ക്കാ​തെ​യു​ള്ള അ​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ തു​ട​ർ​ച്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ച്ചി​ലി​നാ​യി പു​റ​പ്പെ​ടു​ന്ന ഐ​എ​ൻ​എ​സ് ക​ൽ​പേ​നി​യി​ൽ ആ​റു മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.



Share this News Now:
  • Google+
Like(s): 40