Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

05 December, 2017 04:10:07 PM


യു എ ഇ വാറ്റ് നിയമം: ഉയര്‍ന്ന വില ഈടാക്കിയാല്‍ പിഴ ചുമത്തും



അബുദാബി:  യു എ ഇയില്‍ വാറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കിയാല്‍ ഒടുക്കത്തെ പിഴ ചുമത്തുമെന്ന് നികുതി വകുപ്പ്. 10,000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിതരണക്കാരും ചില്ലറ വ്യാപാരികളും ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിക്ക് നിരക്കില്‍ കൂടുതല്‍ വില ഈടാക്കിയാലാണ് പിഴ വീഴുക. 

മറ്റ് സാമ്പത്തിക വകുപ്പുകളുമായി യോജിച്ച്‌ നികുതിയില്‍ കൃത്രിമത്വം കാണിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഒരുക്കിയതായി ഉപഭോക്തൃ സംരക്ഷണവകുപ്പ് ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി പറഞ്ഞു. വകുപ്പിന്റെ പ്രത്യേക സംവിധാനത്തിന്റെ നേതൃത്വത്തില്‍ പരിശോധനകളും സംഘടിപ്പിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2018 ജനുവരി ഒന്ന് മുതലാണ് വാറ്റ് നടപ്പാക്കുന്നത്. 



Share this News Now:
  • Google+
Like(s): 189