05 December, 2017 12:51:50 PM


കര്‍ണ്ണാടകയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു



കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സി വോ​ൾ​വോ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യ​ട​ക്കം മൂ​ന്നു പേ​ർ മ​രി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് അം​ഗം അ​ബ്ദു​ൾ സ​ലാം പാ​ണ​ല​ത്തി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ​ത്ത് സ​മീ​റ (25) ആണ് മരിച്ച മലയാളി.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ർ​ണാ​ട​ക സ​ഹ​ലാ​പു​ര​ത്തി​നും ഹാ​സ​നും ഇ​ട​യി​ൽ ആ​ലൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഫാ​ത്തി​മ​ത്ത് സ​മീ​റ​യും പി​താ​വ് അ​ബ്ദു​ൾ സ​ലാ​മും കാ​സ​ർ​ഗോ​ഡു നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി വോ​ൾ​വോ ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് ആ​ലൂ​രി​ലെ​ത്തി​യ​പ്പോ​ൾ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ദു​ർ​ഗാ​ന്പ സ്ലീ​പ്പ​ർ കോ​ച്ച് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സ​മീ​റ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

പി​താ​വ് അ​ബ്ദു​ൾ സ​ലാം ഉ​ൾ​പെ​ടെ 25 യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ബ്ദു​ൾ സ​ലാം അ​ട​ക്കം ആ​റു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​ബ്ദു​ൽ സ​ലാ​മി​നു പു​റ​മെ മം​ഗ​ളൂ​രു ക​ദ്രി​യി​ലെ വി​ദ്യ, പു​ത്തൂ​ർ ക​ട്ട​ക്ക​ലി​ലെ ര​വി​കു​മാ​ർ (33), ക​ദ്രി​യി​ലെ സ​തീ​ശ് കാ​മ​ത്ത് (60), അ​ത്താ​വ​ർ സ്വ​ദേ​ശി സ​ന​ൽ (25), സോ​മ​പേ​ട്ട​യി​ലെ ന​വീ​ൻ പ്ര​കാ​ശ് (33), മ​ല്ലേ​ശ്വ​ര​ത്തെ നാ​രാ​യ​ണ​ൻ (40) എ​ന്നി​വ​രെ ഹാ​സ​നി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 46