Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

05 December, 2017 12:47:34 PM


നടിയെ ആക്രമിച്ച കേസ് : പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം കോടതി സ്വീകരിച്ചു



അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരേ പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ 22 ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിശോധനകള്‍ക്ക് ശേഷമാണ് ഇന്ന് സ്വീകരിച്ചത്. പ്രതികള്‍ക്കെല്ളം കുറ്റപത്രത്തിന്‍റെ പകര്‍പ്പ് സിഡിയിലാക്കി നല്‍കാന്‍ അങ്കമാലി കോടതി ഉത്തരവിട്ടു. 

അതേസമയം കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങള്‍ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകള്‍ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പെ്പട്ടിരിക്കുന്നത്.




Share this News Now:
  • Google+
Like(s): 190