Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

05 December, 2017 11:52:40 AM


പത്രങ്ങളിൽ സ്വന്തം ചരമവാർത്ത നൽകി ഒളിവിൽപോയ ജോസഫ് പിടിയിൽകോട്ടയം:  സ്വ​ന്തം ച​ര​മ പ​ര​സ്യ​വും ചരമ​ വാ​ര്‍​ത്ത​യും പ​ത്ര​ങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ​ശേ​ഷം അ​പ്ര​ത്യ​ക്ഷ​നാ​യ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ നിന്നും പോ​ലീ​സ് പി​ടി​കൂ​ടി. പു​ല​ര്‍​ച്ച ര​ണ്ടോ​ടെ തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഐ​ശ്വ​ര്യ ലോ​ഡ്ജി​ല്‍ നിന്നാണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തിങ്കളാഴ്ച കോ​ട്ട​യം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക​ വി​കസ​ന​ ബാ​ങ്കി​ലെ​ത്തി​യ ​ശേ​ഷം പി​ടി​കൊ​ടു​ക്കാ​തെ ഇയാൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇയാൾ കോ​ട്ട​യ​ത്ത് ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ തിങ്കളാഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഐ​ശ്വ​ര്യ ഹോ​ട്ട​ലി​ല്‍ ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ കാ​ണി​ച്ച​പ്പോ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് റൂ​മി​ലെ​ത്തി അ​ന്വേ​ഷി​ച്ച​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ജോ​സ​ഫ് ആ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​പ്പോ​ള്‍ വെ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​ഴി​യു​ന്ന ജോ​സ​ഫി​നെ ത​ളി​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കോ​ഴി​ച്ചാ​ലി​ലെ മ​ക​ള്‍ ഷീ​ബ ജോ​സും മ​രു​മ​ക​ന്‍ ജോ​സ് അ​ഗ​സ്റ്റി​നും മ​ക​ന്‍ ഷാ​ജു ജോ​സ​ഫും ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍ രാ​വി​ലെ കോ​ട്ട​യ​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സാ​റി​ലെ പെ​രു​മാ​ള്‍ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ നി​ന്ന് ന​വം​ബ​ര്‍ 30ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​പ്ര​ത്യ​ക്ഷ​നാ​യ ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ലി​ലെ ജോ​സ​ഫ് മേ​ലു​കു​ന്നേ​ല്‍ (75) ആ​ണ് തി​ങ്ക​ളാ​ഴ്ച നാ​ട​കീ​യ​മാ​യി ബാ​ങ്കി​ലെ​ത്തി​യ​ത്. പ​യ്യ​ന്നൂ​രി​ലെ മൂ​ന്ന് പ​ത്രം ഓ​ഫീ​സു​ക​ളി​ലെ​ത്തി സ്വ​ന്തം ച​ര​മ അ​റി​യി​പ്പ് പ​ര​സ്യ​വും ച​ര​മ​വാ​ര്‍​ത്ത​യും ന​ല്‍​കി​യാ​ണ് ഇ​ദ്ദേ​ഹം 30ന് ​രാ​വി​ലെ പ​യ്യ​ന്നൂ​ര്‍ വി​ട്ട​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് മം​ഗ​ളൂ​രു​വി​ലും കൊ​ങ്ക​ണ്‍ ഭാ​ഗ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് തിങ്കളാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ജോ​സ​ഫ് കോ​ട്ട​യ​ത്തെ​ത്തി​യ​ത്.

കോ​ട്ട​യം പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ലെ​ത്തി​യ ജോ​സ​ഫ് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം അ​വി​ടെ ചെ​ല​വ​ഴി​ച്ചു. പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധി​ക​രി​ച്ച സ്വ​ന്തം ച​ര​മ പ​ര​സ്യ​വും നി​ര്യാ​ണ​വാ​ര്‍​ത്ത​യും ബാ​ങ്ക് സെ​ക്ര​ട്ട​റി ശി​വ​ജി​യെ കാ​ണി​ച്ചു. ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും ചെ​വി​ക്ക് പി​ന്നി​ലെ മു​ഴ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ര്‍​സി​സി​യി​ല്‍ കാ​ണി​ച്ച​പ്പോ​ള്‍ ട്യൂ​മ​റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും സെ​ക്ര​ട്ട​റി​യോ​ട് പ​റ​ഞ്ഞു. അ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ ഹൃ​ദയാ​ഘാ​ത​ത്താ​ല്‍ മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞ് ജോ​സ​ഫ് പൊ​ട്ടി​ക​ര​ഞ്ഞു​വെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു.

തു​ട​ര്‍​ന്ന് ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്ന് ല​ഭി​ച്ച​തെ​ന്ന് പ​റ​ഞ്ഞ് സ്വ​ര്‍​ണ​മാ​ല​യും വ​ന്‍​തു​ക​യും എ​ടി​എം കാ​ര്‍​ഡു​മ​ട​ങ്ങി​യ പൊ​തി സെ​ക്ര​ട്ട​റി​യെ ഏ​ല്‍​പ്പി​ച്ച​ശേ​ഷം മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ലി​ലെ മേ​രി​ക്കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. താ​ങ്ക​ള്‍​ക്കു ​ത​ന്നെ നേ​രിട്ടുകൊടുത്തുകൂടെ എന്ന ചോ​ദ്യ​ത്തി​ന് പ​ര​സ്പ​ര​ വി​രു​ദ്ധ​മാ​യി ജോ​സ​ഫ് പ്ര​തി​ക​രി​ച്ച​തോ​ടെ സെ​ക്ര​ട്ട​റി​ക്ക് സം​ശ​യം തോ​ന്നി.

ജോ​സ​ഫി​നെ കാ​ണാ​താ​യ​തു​സം​ബ​ന്ധി​ച്ച് കാ​ര്‍​ഷി​ക വി​ക​സ​ന​ ബാ​ങ്ക് സെ​ക്ര​ട്ട​റി​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​യും ത​ളി​പ്പ​റ​മ്പ് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക​ വി​കസ​ന​ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​മാ​യ വി.​വി.​പ്രി​ന്‍​സ് വാ​ട്സ് ആ​പ്പി​ൽ പോ​സ്റ്റ് പ്ര​സി​ദ്ധി​ക​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഓ​ര്‍​മി​ച്ച ശി​വ​ജി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ്രി​ന്‍​സി​നെ വി​ളി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​സാ​രം കേ​ട്ട​യു​ട​ന്‍ ജോ​സ​ഫ് ഇ​പ്പോ​ള്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ലം വി​ട്ടു. പ്രി​ന്‍​സ് ഇ​ക്കാ​ര്യം ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ചു. വേ​ണു​ഗോ​പാ​ല്‍ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കോ​ട്ട​യം ഡി​വൈ​എ​സ്പി സ​ക്ക​റി​യ പോ​ലി​സി​നെ അ​യ​ച്ച് ന​ഗ​ര​മാ​കെ തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡി​വൈ​എ​സ്പി രൂ​പീ​ക​രി​ച്ച സ്പെ​ഷ​ല്‍​ സ്‌​ക്വാ​ഡും ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഷ​റ​ഫു​ദ്ദി​ന്‍, ര​മേ​ശ​ന്‍, സു​രേ​ഷ് എ​ന്നി​വ​ര്‍ ഇ​ന്ന് രാ​വി​ലെ കോ​ട്ട​യ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ബുധനാഴ്ച രാ​വി​ലെ ത​ളി​പ്പ​റ​ന്പി​ൽ എ​ത്തി​ക്കു​ന്ന ജോ​സ​ഫി​നെ ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.Share this News Now:
  • Google+
Like(s): 268