05 December, 2017 07:40:35 AM


മരിച്ചത് ശശി കപൂര്‍; ശശി തരൂരിന് അനുശോചന പ്രവാഹം



ദില്ലി: ബോളിവുഡ് താരം ശശികപൂര്‍ അന്തരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ പണികിട്ടിയത് ശശിതരൂര്‍ എംപിയ്ക്കാണ്. ശശികപൂര്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ തരൂരിന്‍റെ ഓഫീസിലേക്ക് അനുശോചന കോളുകളുടെ പ്രവാഹമാണ്. തരൂര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ  പങ്കുവെച്ചത്.ശശി കപൂറിന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമം പേര് മാറ്റി വാര്‍ത്ത തെറ്റായി നല്‍കുകയായിരുന്നു. അതുകൊണ്ടാണ് ശശിതരൂര്‍ തന്നെ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.


ശശി കപൂര്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഗുരുതരാവസ്ഥയിലാണോ എന്ന് അന്വേഷിച്ച് നിരവധി പേരാണ് തന്‍റെ ഓഫീസിലേക്ക് വിളിക്കുന്നതെന്ന് തരൂര്‍ പറയുന്നു. വാര്‍ത്ത തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് ദേശീയ മാധ്യമം തരൂരിനോട് ക്ഷമാപണം നടത്തി. പിന്നീട്  കപൂറിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ചും തരൂര്‍ ട്വീറ്റ് ചെയ്തു.ബോളിവുഡിലെ പ്രണയനായകന്‍ ശശികപൂര്‍ വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ടാണ് അന്തരിച്ചത്. കിഡ്‌നിക്ക് അസുഖം ബാധിച്ച കപൂര്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.


We're getting condolence calls in the office! Reports of my demise are, if not exaggerated, at least premature. @TimesNow #ShashiKapoor https://t.co/nbtZGcdQTa

— Shashi Tharoor (@ShashiTharoor) December 4, 2017


I feel a part of me is gone. A great actor, smart, cosmopolitan, impossibly handsome & w/a name that was often confused w/mine. (My office got two calls from journalists today about my reportedly serious ill-health!) I will miss #ShashiKapoor. Condolences2his family&all his fans pic.twitter.com/fSz3jafPZJ

— Shashi Tharoor (@ShashiTharoor) December 4, 2017



Share this News Now:
  • Google+
Like(s): 52