Breaking News

04 December, 2017 05:15:42 PM


സ്‌കൂബാ ഡൈവിംഗിനിടെ സ്രാവുകള്‍ കടിച്ചു കീറി; ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം



വാഷിംഗ്ടൺ: സ്‌കൂബാ ഡൈവിങിനിടെ സ്രാവുകളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് കടലിനടിയില്‍ വച്ച് ദാരുണാന്ത്യം. വാള്‍സ്ട്രീറ്റിലെ ധനകാര്യ വിദഗ്ധയായ രോഹിന ഭണ്ഡാരി (49) യാണ് കോസ്റ്റിക്ക ദ്വീപിന് സമീപം പെസഫിക് സമുദ്രത്തില്‍ അപകടത്തില്‍ പെട്ടത്. അണ്ടര്‍ സീ ഹണ്ടര്‍ ഗ്രൂപ്പ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 18 പേരുടെ സംഘമാണ് ഡൈവിങിന് പുറപ്പെട്ടത്.


കൊകൊസ് ഐലന്റില്‍ രോഹിന ഉള്‍പ്പെടുന്ന സംഘം സ്‌കൂബാ ഡൈവിങ് നടത്തുന്നതിനിടെയാണ് അവര്‍ക്കു നേരെ സ്രാവുകളുടെ ആക്രമണം ഉണ്ടായത്. രോഹിനയുടെ ഇരു കാലിലും സ്രാവുകളുടെ കടിയേറ്റ പാടുണ്ട്. കരയില്‍ എത്തിച്ച രോഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂബാ പരിശീലകനും സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സ്രാവുകള്‍ നേരെ വരുന്നതു കണ്ട് അവയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രോഹിനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്



Share this News Now:
  • Google+
Like(s): 67