Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

04 December, 2017 03:44:49 PM


അമ്മയും രണ്ടു പെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍


പാ​ല​ക്കാ​ട്: കൊ​ടു​വാ​യൂ​ർ വെ​മ്പ​ലൂ​രി​ൽ അ​മ്മ​യേ​യും ര​ണ്ടു​ പെ​ണ്‍​മ​ക്ക​ളേ​യും കു​ള​ത്തി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ശാ​രി​മേ​ട് തേ​ക്കി​ൻ​കാ​ട് ര​തീ​ഷി​ന്‍റെ ഭാ​ര്യ പ​ദ്മാ​വ​തി (33), മ​ക്ക​ളാ​യ ശ്രീ​ല​ക്ഷ്മി (ഏ​ഴ്), ശ്രീ​ലേ​ഖ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ ഇ​ന്നു ​രാ​വി​ലെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ള​ത്തി​ൽ ക​ണ്ട​ത്. പു​തു​ന​ഗ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സ് എത്തി മൃ​ത​ദേ​ഹം പുറത്തെടുക്കുകയായിരുന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മുതൽ പ​ദ്മാ​വ​തി​യേ​യും മ​ക്ക​ളെ​യും കാണാനില്ലായിരുന്നു. ഭ​ർ​ത്താ​വ് ര​തീ​ഷ് ന​ല്കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്നു​ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

വ​ട​ക്ക​ഞ്ചേ​രി തേ​നി​ടു​ക്ക് പു​ഷ്പ​ച്ചാ​ൽ സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ-ശി​ലോ​മ​ണി ദ​ന്പ​തി​ക​ളു​ടെ മകളാണ് മ​രി​ച്ച പ​ദ്മാ​വ​തി. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് മർദ്ദിച്ചുവെന്നും കാലിൽ മുറിവേറ്റുവെന്നും പറഞ്ഞതായി മാതാവ് ശിലോമണി പോലീസിന് മൊഴി നൽകി. പാ​ല​ക്കാ​ട് എ​സ്പി പ്ര​തീ​ഷ്കു​മാ​ർ സ്ഥ​ല​ത്തെ​ത്തി. കു​ഴ​ൽ​മ​ന്ദം സി​ഐ സി​ദ്ധി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പുരോഗമിക്കുന്നു.



Share this News Now:
  • Google+
Like(s): 77