04 December, 2017 03:27:00 PM


മുല്ലപ്പെരിയാര്‍: കേരളം നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീം കോടതി



ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകിയ തടസ ഹര്‍ജിയിലാണ് ഉത്തരവ്. കേരളം ഇതുവരെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അംഗീകരിച്ച കോടതി, പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു. 

പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്നാടിന്‍റെ വാദം. 1886ലെ കരാറിന്‍റെ ലംഘനവും പെരിയാർ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരിസ്‌ഥിതിക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുന്നതുമാണെന്നും തമിഴ്നാട് വാദിക്കുന്നു.



Share this News Now:
  • Google+
Like(s): 50