04 December, 2017 03:05:51 PM


ജമ്മു കാഷ്മീരിൽ രണ്ട് പോലീസുകാർക്ക് അബദ്ധത്തിൽ വെടിയേറ്റു



ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ട് പോലീസുകാർക്ക് അബദ്ധത്തിൽ വെടിയേറ്റു. ജമ്മുകാഷ്മീരിലെ കുൽഗാമിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്റ്റേഷൻ കോണ്‍സ്റ്റബിളിന്‍റെ സർവീസ് തോക്കിൽനിന്നുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 41