Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

04 December, 2017 11:21:57 AM


മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളിക്കും എതിരെ പൂന്തുറയില്‍ പ്രതിഷേധം



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലങ്ങളില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം. മന്ത്രിമാര്‍ ഉടന്‍ മടങ്ങണമെന്നാവശ്യപ്പട്ടാണ് പ്രതിഷേധം. ലത്തീന്‍സഭ വികാരിയുമായി ചര്‍ച്ച നടത്തിയ മന്ത്രിമാര്‍ പുറത്തെത്തിയ ഉടന്‍ ജനങ്ങള്‍ വീണ്ടും പ്രകോപിതരായി. ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും മന്ത്രിമാര്‍ സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.


ഇന്നു രാവിലെയാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.രക്ഷാ പ്രവര്‍ത്തനത്തേയും രക്ഷാ പ്രവര്‍ത്തകരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും വേണ്ട. രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും മന്ത്രി പറഞ്ഞു.


മറ്റു തീരങ്ങളിലെത്തിയ മലയാളികളെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോഴേത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. വിഴിഞ്ഞത്തിന് പുറമെ പൂന്തുറ,പൂവാര്‍ എന്നിവിടങ്ങളും പ്രതിരോധമന്ത്രി സന്ദര്‍ശിക്കും.


സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തനത്തെകുറിച്ച് ചര്‍ച്ച ചെയ്‌തേക്കും. നേരത്തേ നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ കെ വാസുകി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ നാവികസേന തിരുവനന്തപുരം സ്വദേശികളായ 11 പേരെ കൂടി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിലില്‍ ഒന്ന് തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി സൂസയെ ആണ് തിരിച്ചറിഞ്ഞത്. രണ്ടു പേരെ കൂടി തിരിച്ചറിയാനുണ്ട്.



Share this News Now:
  • Google+
Like(s): 70