04 December, 2017 10:53:02 AM


പോലീസ് മര്‍ദ്ദനം; യുവാവ് ആത്മഹത്യ ചെയ്തു, ഉപദേശിച്ചേയുള്ളുവെന്ന് സി.ഐ



തൊടുപുഴ: പോലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷ് ആണ് തൂങ്ങി മരിച്ചത്. തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ രതീഷിനെ മര്‍ദ്ദിച്ചുവെന്ന് അമ്മയും സഹോദരിയും ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് രതീഷ് ആത്മഹത്യ ചെയ്തത്. എന്നാല്‍ രതീഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉപദേശിച്ചശേഷം വിട്ടയക്കുകയായിരുന്നുവെന്നും സി.ഐ എന്‍.ജി ശ്രീമോന്‍ പറഞ്ഞു.അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആര്‍.ഡി.ഒ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 41