04 December, 2017 01:10:28 AM


ഓ​​​ഖി: നാ​​​ട്ടി​​​ലേ​​​ക്കു തി​​രി​​ച്ചു​​പോ​​കാ​​​ൻ ക​​​ഴി​​​യാ​​​തെ ല​​​ക്ഷ​​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ൾ കോ​​​ഴി​​​ക്കോ​​​ട്ട്



കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റുമൂലം നാ​​​ട്ടി​​​ലേ​​​ക്കു തി​​രി​​ച്ചു​​പോ​​കാ​​​ൻ ക​​​ഴി​​​യാ​​​തെ ല​​​ക്ഷ​​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ൾ. കോ​​​ഴി​​​ക്കോ​​​ട്ട് കു​​​ടു​​​ങ്ങി​​​യ ഇ​​​വ​​​ർ​​​ക്ക് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കി. ന​​​വം​​​ബ​​​ർ 30ന് ​​​ബേ​​​പ്പൂ​​​രി​​​ൽനി​​​ന്ന് ക​​​പ്പ​​​ലി​​​ൽ പു​​​റ​​​പ്പെ​​​ടാ​​​നി​​​രു​​​ന്ന 110 പേ​​​ർ​​​ക്കാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ യു.​​​വി. ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​വും ഒ​​​രു​​​ക്കി​​​യ​​​ത്. 


ചി​​​കി​​​ത്സ​​​യ്ക്കും മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​മായാ​​​ണ് ഇ​​​വി​​ടെ​​യെ​​​ത്തി​​​യ​​​ത്. മി​​​ക്ക​​​വ​​​രു​​​ടെ​​​യും കൈ വ​​ശ​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണം തീ​​​രാ​​റാ​​യി. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ല​​ക്ഷ​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ൾ ഇ​​​വി​​​ടെ കു​​​ടു​​​ങ്ങി​​​യ വി​​​വ​​​രം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മ​​​റ്റും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​വ​​​ര​​​ത്തി, അ​​​മേ​​​നി, ക​​​ട​​​മ​​​ത്ത്, ക്ലി​​​ത്തം, മി​​​ത്ര, ചെ​​​ത്ത​​​ല​​​ത്ത് എ​​​ന്നീ ദ്വീ​​​പു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള 70 പേ​​​ർ ക​​​ല്ലാ​​​യി റോ​​​ഡി​​​ലെ ന്യൂ ​​​കീ​​​ർ​​​ത്തി മ​​​ഹ​​​ൽ ലോ​​​ഡ്ജി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

ഇ​​​വ​​​ർ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണം കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. അ​​​ഞ്ചുദി​​​വ​​​സ​​​ത്തെ സൗ​​​ജ​​​ന്യ താ​​​മ​​​സം ലോ​​​ഡ്ജ് ഉ​​​ട​​​മ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. നാ​​​ട്ടി​​​ൽ ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ശ​​​ക്തി കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​മെ​​​ന്ന് ചെ​​​ത്ത​​​ല​​​ത്ത് ദ്വീ​​​പ് നി​​​വാ​​​സി ഷെ​​​യ്ക്ക് പ​​​റ​​​ഞ്ഞു.

മ​​​റ്റ് ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​ഹാ​​​യ​​വു​​​മാ​​​യി എ​​​ത്തി. ഇ​​​വ​​​ർ മ​​​ട​​​ങ്ങു​​​ന്ന​​​തു​​വ​​​രെ​ ഭ​​​ക്ഷ​​​ണം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ യു.​​​വി. ജോ​​​സ് നേ​​​രി​​​ട്ടെ​​​ത്തി ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പി ന​​​ൽ​​​കി. കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങി​​​യ​​​ത്. റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​രും ഒപ്പമുണ്ടാ​​​യി​​​രു​​​ന്ന. ക​​​ട​​​ൽ ശാ​​​ന്ത​​​മാ​​​യാ​​​ൽ നാ​​​ളെ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. 



Share this News Now:
  • Google+
Like(s): 22