Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

04 December, 2017 01:07:12 AM


തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ട​ലി​ൽ​പോ​യ 74 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ട​ലി​ൽ​പോ​യ 74 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചേ​ർ​ന്ന​താ​യി വി​വ​രം. 19 ബോ​ട്ടു​ക​ളി​ലാ​യാ​ണ് ഇ​വ​ർ മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തെ​ത്തി​യ​ത്. ര​ത്ന​ഗി​രി​യി​ലെ മി​രി​യ തു​റ​മു​ഖ​ത്താ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് മ​ഹ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ൽ​നി​ന്നും റ​വ​ന്യൂ വ​കു​പ്പി​ന് ഔ​ദ്യോ​ഗി​ക വി​വ​രം ല​ഭി​ച്ചു. 

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ബോ​ട്ടു​ക​ൾ തി​ര​യി​ൽ​പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ത്ത​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര തീ​ര​സം​ര​ക്ഷ​ണ സേ​ന​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 66 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ര​ണ്ടു ബോ​ട്ടു​ക​ളും മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തെ​ത്തി. ഇ​വ​യി​ൽ ആ​കെ 952 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 54