03 December, 2017 12:07:06 PM


മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫീസ് സയിദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും



ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജമാഅത്ത് നേതാവുമായ ഹാഫീസ് സയിദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2018ല്‍ നടക്കുന്ന പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പില്‍ മിലി മുസ്ലീം ലീഗിന്‍റെ (എംഎംഎല്‍) സ്ഥാനാര്‍ഥിയായി ഹാഫീസ് സയിദ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യത്തിനായി പോരാടുന്ന കാഷ്മീരികള്‍ക്കുവേണ്ടിയാണ് മത്സരിക്കാന്‍ തയാറെടുക്കുന്നതെന്ന് ഹാഫീസ് സയിദ് പറഞ്ഞു.

ഒരു വർഷമായി വീട്ടുതടങ്കലിലായിരുന്ന ഹാഫീസ് സയിദിനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 26/11 മുംബൈ ആക്രമണ കേസിലെ മുഖ്യസൂത്രധാരനാണ് ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകനായ ഹാഫീസ് സയിദ്. ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.



Share this News Now:
  • Google+
Like(s): 32