03 December, 2017 11:47:47 AM


ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു



കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോടെ കാറ്റിന്‍റെ വേഗം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ അറിയിപ്പ്. കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരപ്രദേശങ്ങളില്‍ അടുത്ത 12 മണിക്കൂര്‍കൂടി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ മി​​​നി​​​ക്കോ​​​യി, ക​​​ൽ​​​പ്പേ​​​നി, ക​​​വ​​​ര​​​ത്തി ദ്വീ​​​പു​​​ക​​ളി​​ൽ ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​റ്റ് ക​​​ന​​​ത്ത​​​ നാ​​​ശം വി​​ത​​ച്ചിരുന്നു. പ​​ല സ്ഥ​​ല​​ങ്ങ​​ളും ക​​​ട​​​ൽ ക​​​യ​​​റി​ ഒ​​റ്റ​​പ്പെ​​ട്ടു. ​ദ്വീ​​​പു​​​ക​​​ളി​​​ലെ ഒ​​ട്ടേ​​റെ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.മി​​​നി​​​ക്കോ​​​യ് ദ്വീ​​​പി​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​ണു കാ​​റ്റി​​നെ അ​​​തി​​​ജീ​​​വി​​​ക്കാ​​നാ​​യ​​ത്. മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. വൈ​​​ദ്യു​​​തി​​​യും വാ​​ർ​​ത്താ​​വി​​നി​​മ​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യി.



Share this News Now:
  • Google+
Like(s): 27