02 December, 2017 08:48:13 PM


മലപ്പുറം താനൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍



മലപ്പുറം: താനൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. നബി ദിനറാലിക്കിടെ ഒരു വിഭാഗം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍.  മലപ്പുറം താനൂര്‍ നിയോജക മണ്ഡലത്തില്‍ ഞാറാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍. നബിദിന റാലിക്കിടെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.




Share this News Now:
  • Google+
Like(s): 176