02 December, 2017 08:20:12 PM


അടിമാലിയില്‍ വാഹനാപകടത്തിൽ രണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ മരിച്ചു



അ​ടി​മാ​ലി:​ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. അ​ടി​മാ​ലി ചാ​റ്റു​പാ​റ വ​ട​ക്കേ​ക്ക​ര മോ​ഹ​ന​ന്‍റെ മ​ക​ന്‍ സ​നീ​ഷ്(27), അ​ടി​മാ​ലി അ​പ്‌​സ​ര​പ്പ​ടി​യി​ല്‍ പു​ല്ലേ​പ്പ​റ​ബി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ അ​പ്പു(27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​ടി​മാ​ലി​ക്ക​ടു​ത്ത് മ​ച്ചി​പ്ലാ​വ് സ്‌​കൂ​ള്‍ പ​ടി​യി​ലാ​ണ് അ​പ​ക​ടം. ഇ​ടി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ ജീ​പ്പ് മെ​ഴു​കും​ചാ​ലി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി.​അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സ​നീ​ഷി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു​വി​നെ വി​ദ​ഗ്ക്ത ചി​കി​ത്സ​യ​ക്കാ​യി ഏ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.



Share this News Now:
  • Google+
Like(s): 46