02 December, 2017 02:17:43 PM


പൈലറ്റ് എത്തിയില്ല; എയര്‍ ഇന്ത്യ വിമാനം വൈകിയത് ഏഴ് മണിക്കൂര്‍



മുംബൈ: പുലര്‍ച്ചെ 1.35ന് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് വൈകിയത് ഏഴൂ മണിക്കൂറോളം. രാവിലെ 8.20 ഓടെയാണ് വിമാനം പുറപ്പെട്ടത്. ഇത്രയും നേരം യാത്രക്കാര്‍ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നു. എയര്‍ ഇന്ത്യയുടെ കൃത്യവിലോപത്തില്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവുമുണ്ടായി.


എയര്‍ ഇന്ത്യയുടെ എഐ301 എന്ന വിമാനമാണ് വൈകിയത്. ബോയിംഗ് 777 വിഭാഗത്തില്‍പെട്ട ഈ വിമാനത്തില്‍ 200 യാത്രക്കാരാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. വിമനം ആദ്യം ഒരു മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചിരുന്നു. പിന്നീട് പൈലറ്റ് എത്തിച്ചേരാത്തിനെ തുടര്‍ന്ന് യാത്രക്കാരുടെ കാത്തിരിപ്പ് അനന്തമായി നീണ്ടത്. നേരം പുലര്‍ന്നിട്ടും വിമാനം പുറപ്പെടാതെ വന്നതോടെ യാത്രക്കാര്‍ ജീവനക്കാരുടെ നേരെ  കയര്‍ക്കുകയായിരുന്നു. യാത്രക്കാര്‍ ഇത്രയും സമയം ബോര്‍ഡിംഗ് മേഖലയില്‍ തന്നെ ചെലവഴിക്കുകയായിരുന്നു.


ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിമാനം വൈകാന്‍ കാരണമെന്ന് എയര്‍ ിന്ത്യ അധികൃതര്‍ വിശദീകരിച്ചു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും ഡ്യുട്ടി സമയം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ക്രമീകരിച്ചിട്ടുണ്ട്. നിശ്ചിത സമയം കഴിഞ്ഞ് വിമാനം പറത്താന്‍ ഇവര്‍ക്ക് അനുമതിയില്ല.



Share this News Now:
  • Google+
Like(s): 11