01 December, 2017 10:35:05 PM


പീ​രു​മേ​ടി​നു സ​മീ​പം മ​ത്താ​യി കൊ​ക്ക​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു



കോ​ട്ട​യം: കോ​ട്ട​യം കു​മ​ളി റൂ​ട്ടി​ൽ പീ​രു​മേ​ടി​നു സ​മീ​പം മ​ത്താ​യി കൊ​ക്ക​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.കാ​ർ​ത്തി​കേ​യ​ൻ (42) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ​രി​മ​ല​യി​ലേ​ക്കുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്.

നി​യ​ന്ത്ര​ണം വി​ട്ട എ​ർ​ട്ടി​ക കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ നി​ന്ന് 50 അ​ടി താ​ഴ്ച​യി​ലാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​ർ കി​ട​ക്കു​ന്ന​ത്. പീ​രു​മേ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ക്കു​ന്നു.



Share this News Now:
  • Google+
Like(s): 43