01 December, 2017 01:34:59 PM


ഓ​ഖി : സ​ർ​ക്കാ​രി​​ന് ​മുന്ന​റി​യി​പ്പ് ലഭിച്ചില്ല; ഗുരുതര വീഴ്ചയെന്ന് ആക്ഷേപം



തി​രു​വ​നന്ത​പു​രം: "ഓ​ഖി' ചു​ഴ​ലി​ക്കാ​റ്റ് തീ​ര​പ്ര​ദേ​ശ​ത്ത് ഇ​ത്ര​യും ദു​ര​ന്തം വി​ത​യ്ക്കാ​ൻ കാ​ര​ണം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ലെ അ​പാ​ക​ത. ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്ത് ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന ഒ​രു മു​ന്ന​റി​യി​പ്പും ത​ല​സ്ഥാ​ന​ത്തെ ഒ​രു സ്ഥ​ല​ത്തും ന​ൽ​കി​യി​രു​ന്നി​ല്ല. ചു​ഴ​ലി​ക്കാ​റ്റി​നെ​ക്കു​റി​ച്ച് അ​റി​യാ​തെ ക​ട​ലി​ൽ പോ​യ മ​ത്സ്യതൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​തു സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​രു​ന്നി​ല്ല. ഇ​തു മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​ൽ ക​ടു​ത്ത വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ചു​ഴലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​യ്ക്കു​മെ​ന്ന മു​ന്ന​റി​പ്പ് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ അ​റി​യി​ച്ച​ത് ത​ന്നെ വ്യാഴാഴ്ച ഉച്ചയോടെയാണ്. ഇ​തി​നു ശേ​ഷ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന് എ​ന്തെ​ങ്കി​ലും നീ​ക്കം ആ​രം​ഭി​ച്ച​ത്. കോ​സ്റ്റ്​ ഗാ​ർ​ഡിന്‍റെയും നാവികസേനയുടെയും സ​ഹാ​യം മു​ഖ്യ​മ​ന്ത്രി തേ​ടിയതും ദുരന്തമുണ്ടായ ശേഷം മാത്രമാണ്.എ​ന്നാ​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​നം ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന ആ​രോ​പ​ണമാണ് തീരദേശവാസികൾ ഉന്നയിക്കുന്നത്. പൂന്തുറയിൽ നിന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ര​ക്ഷാ പ്ര​വ​ർ​ത്ത​ത്തി​ന് പ്രദേശവാസികളെയും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പൂ​ന്തു​റ​യി​ൽ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു.



Share this News Now:
  • Google+
Like(s): 36