01 December, 2017 01:17:52 PM


പെ​ഷാ​വാ​റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യിൽ ആ​ക്ര​മ​ണം; 17 പേ​ർ​ക്ക് പ​രി​ക്ക്



ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വാ​റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ​ക്ക് പ​രി​ക്ക്. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ച് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശി​ച്ച ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ടെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു.

ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഭീ​ക​ര​ർ എ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ഗേ​റ്റി​ലെ​ത്തി​യ ഭീ​ക​ര​ർ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത ശേ​ഷം ഹോ​സ്റ്റ​ലി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൈ​ബ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ട് സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 39