01 December, 2017 01:05:09 PM


കൊ​ച്ചി ചെ​ല്ലാ​ന​ത്ത് ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു; പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു



കൊ​ച്ചി: തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് കൊ​ച്ചി ചെ​ല്ലാ​ന​ത്തും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു. ചെ​ല്ലാ​ന​ത്ത് പ​ല ഭാ​ഗ​ത്തും ക​ട​ല്‍ ക​ര​യി​ലേ​ക്ക് ക​യ​റി. ഇ​തേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. സ​മീ​പ​ത്തെ സ്‌​കൂ​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട​ല്‍​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് തീ​ര​പ്ര​ദേ​ശ​ത്തെ അ​റു​പ​തി​ലേ​റെ വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നാ​ല് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. പ്ര​ദേ​ശ​ത്തേ​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കൊ​ച്ചി​യി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ 200 ബോ​ട്ടു​ക​ളും കാ​ണാ​താ​യി​ട്ടു​ണ്ട്. 200 ബോ​ട്ടു​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.



Share this News Now:
  • Google+
Like(s): 112