01 December, 2017 11:33:52 AM


ഇ​റാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം: റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി



ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​റാ​നി​ലെ കെ​ർ​മാ​ൻ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​നം. കെ​ർ​മാ​ൻ ന​ഗ​ര​ത്തി​നു 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.യു​എ​സി​ലെ ഡ​ൽ​വാ​ര​യി​ലും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ​സ്കെ​യി​ൽ 4.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

നേ​ര​ത്തെ ന​വം​ബ​ർ 13 ന് ​മ​ധ്യ​പൂ​ർ​വേ​ഷ്യ​യെ വി​റ​പ്പി​ച്ച ഇ​റാ​ൻ – ഇ​റാ​ഖ് അ​തി​ർ​ത്തി​യി​ലെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ നാ​നൂ​റി​ലേ​റെ പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ​ഷ്ട​മാ​യ​ത്. ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​മാ​ണ് ഉ​ണ്ടാ​യ​ത്. തു​ർ​ക്കി, ഇ​സ്ര​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. 13 ന് ​പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 9.20 നാ​യി​രു​ന്നു ഭൂ​ച​ല​നം. ഇ​റാ​ഖി കു​ർ​ദി​സ്ഥാ​നി​ലെ ഹ​ലാ​ബ്ജ​യു​ടെ തെ​ക്കു പ​ടി​ഞ്ഞാ​റ് 30 കി​ലോ​മീ​റ്റ​ർ മാ​റി​യാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം.



Share this News Now:
  • Google+
Like(s): 22