30 November, 2017 11:11:27 PM


അതിരമ്പുഴയില്‍ സ്കൂട്ടര്‍ അപകടത്തില്‍ മധ്യവയസ്കന്‍ മരിച്ചു

ഏറ്റുമാനൂര്‍ (30/11/17): അതിരമ്പുഴയില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. അതിരമ്പുഴ കാഞ്ഞിരംകാലായില്‍ സണ്ണി കുര്യാക്കോസ് (50) ആണ് മരണമടഞ്ഞത്. വ്യാഴാഴ്ച  വൈകിട്ട് അഞ്ചര മണിയോടെ അതിരമ്പുഴ പള്ളിക്കു സമീപമുള്ള തേന്‍കുളം വളവിലായിരുന്നു അപകടം. വളവ് തിരിഞ്ഞ് വന്ന  സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നുവത്രേ അപകടം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരിയില്‍ ടെക്സ്റ്റയില്‍ വ്യാപാരിയാണ് മരിച്ച സണ്ണി. മിനിയാണ് ഭാര്യ. മക്കള്‍ - ഡെന്നീസ്, ടെസി, ടെല്‍സി. സംസ്കാരം പിന്നീട്.



Share this News Now:
  • Google+
Like(s): 42