30 November, 2017 07:45:02 PM


പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസ്: അസം സ്വദേശിയുള്‍പ്പടെ 2 പേര്‍ കൂടി പിടിയില്‍



ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അസം സ്വദേശിയുള്‍പ്പടെ രണ്ടുപേര്‍കൂടി പിടിയിലായി. നേരത്തെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഇതില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ്. അസ്സം സ്വദേശി കുബാഗെഹൈന്‍ (പാപ്പൂല്‍-23), ആര്‍പ്പുക്കര സ്വദേശി മനു മനോഹരന്‍ (മോനായി-24) എന്നിവരെയാണ് ഏറ്റുമാനൂര്‍ സി.ഐ. എ.ജെ.തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. 

ഏറ്റുമാനൂരിനടുത്ത് ഫാക്ടറി തൊഴിലാളിയായിരുന്നു അസം സ്വദേശി. കഴിഞ്ഞ നാല് വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവത്രേ. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഢനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തുവെങ്കിലും അസ്സം സ്വദേശിയും മനു മനോഹരനും ഒളിവില്‍പ്പോയി. അസ്സം സ്വദേശി കോഴിക്കോടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു അവിടെയെത്തിയ പോലിസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. എ.എസ്.ഐ. എന്‍.ആര്‍.ജയകുമാര്‍,  സിവില്‍ പോലീസ് ഓഫീസര്‍മാരായ നാരായണന്‍നായര്‍,  മഹേഷ്‌കൃഷ്ണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Share this News Now:
  • Google+
Like(s): 3625