30 November, 2017 01:14:36 PM


തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് എ.കെ.ആന്‍റണിക്ക് ശസ്ത്രക്രിയ



ദില്ലി: ബുധനാഴ്ച വൈകിട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ. ദില്ലിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

76 വയസുകാരനായ ആന്‍റണി നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ ഡോക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചത്.

മൂന്ന് തവണ കേരള മുഖ്യമന്ത്രി പദവും രണ്ടു തവണ പ്രതിരോധമന്ത്രി സ്ഥാനവും വഹിച്ചിട്ടുള്ള ആന്‍റണി ബുധനാഴ്ച വൈകിട്ടാണ് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണത്. ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീ​ഴ്ച​യി​ൽ ത​ല​യ്ക്കും പരിക്കേറ്റിരുന്നു. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നൊ​പ്പം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കു​റ​ഞ്ഞ നിലയിലായിരുന്നു.



Share this News Now:
  • Google+
Like(s): 73