30 November, 2017 01:07:10 PM


ഡിസംബറിൽ സർക്കാർ ജീവനക്കാർക്ക് മുൻകൂർ ശമ്പളമുണ്ടാകില്ലെന്ന് ധനമന്ത്രി



തിരുവനന്തപുരം: ഡിസംബറിൽ സർക്കാർ ജീവനക്കാർക്ക് മുൻകൂർ ശമ്പളമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ജനുവരിയിലെ മുൻകൂർ ശമ്പളം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് പ്രമാണിച്ച് ആവശ്യക്കാർക്ക് മുൻകൂർ ശമ്പളം കൊടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ചെലവിന് അനുസരിച്ച് വരുമാനം ഇല്ല. വരുമാനം അനുസരിച്ച് ചെലവ് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ഞെരുക്കം രൂഷമായതോടെ ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് മുൻകൂർ ശമ്പളം നൽകുന്നത് ട്രഷറിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ഡിസംബർ അവസാനം വരെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനാണ് ധനവകുപ്പിന്‍റെ നിർദേശം നൽകിയിരിക്കുന്നത്. പ്ര​​​തി​​​ദി​​​നം 50 കോ​​​ടി രൂ​​​പ​​​യി​​​ൽ താ​​​ഴെ മാ​​​ത്രം ട്ര​​​ഷ​​​റി വ​​​ഴി ചെ​​​ല​​​വി​​​ട്ടാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു ധ​​​ന​​​വ​​​കു​​​പ്പി​​ന്‍റെ നി​​​ർ​​​ദേ​​​ശം. 100 കോ​​​ടി രൂ​​​പ വ​​​രെ​​​യാ​​​ണ് ട്ര​​​ഷ​​​റി വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്. സർക്കാർ വകുപ്പുകളുടെ ചെലവു കുറയ്ക്കാനും ധനമന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 40