Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

30 November, 2017 12:59:35 PM


കണ്ണവത്ത് സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബേറ്; രണ്ടുപേര്‍ക്ക് പരിക്ക്കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം ടൗ​ണി​ൽ സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബേറ്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 12.15 ഓ​ടെ​യാ​ണ് സം​ഭ​വം. ചി​റ്റാ​രി​പ്പ​റ​മ്പ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എം കൂ​ത്തു​പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​ബാ​ല​ൻ (54), കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​ച​ന്ദ്ര​ൻ (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യാ​ണ് പ​രാ​തി.

സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​പ​റ​മ്പ് ചു​ണ്ട​യി​ൽ, പ​ന​ത്താ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സു​ക​ളും തൊ​ടീ​ക്ക​ള​ത്തെ ജി. ​പ​വി​ത്ര​ൻ സ്മാ​ര​ക മ​ന്ദി​ര​വും ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബുധനാഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​വം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ചി​റ്റാ​രി​പ്പ​റ​മ്പ് വ​ട്ടോ​ളി​യി​ൽ ആ​ർഎ​സ്എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​വേ​കാ​ന​ന്ദ സേ​വാ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ​യും ചു​ണ്ട​യി​ലു​മാ​യി സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സി​പി​എം-ബി​ജെ​പി സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് സിഐ ജോ​ഷി ജോ​സ്, ക​ണ്ണ​വം എ​സ്ഐ ​കെ.​വി.​പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ച് മൊ​ബൈ​ൽ പ​ട്രോ​ളിം​ഗ്‌ ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​ഐ അ​റി​യി​ച്ചു.Share this News Now:
  • Google+
Like(s): 45