30 November, 2017 12:24:35 PM


കാഷ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ



ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബഡ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയതായാണ് സൂചന. സൈന്യവും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. സംഭവത്തെ തു‌‌ടർന്നു ബഡ്ഗാമിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ഏറ്റുമുട്ടല്‍ തുടരുകയാണ്.



Share this News Now:
  • Google+
Like(s): 21