30 November, 2017 11:56:34 AM


യുഡിഎഫില്‍ നിന്നും ജനതാദള്‍ പുറത്തേക്ക് ?



തി​രു​വ​ന​ന്ത​പു​രം: ജ​ന​താ​ദ​ൾ-​യു യു​ഡി​എ​ഫ് വി​ടു​ന്ന​തി​ന്‍റെ ശ​ക്ത​മാ​യ സൂ​ച​ന​ക​ൾ പു​റ​ത്തേ​ക്ക്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന പ​ട​യൊ​രു​ക്കം യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ജെ​ഡി-​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ സം​സ്ഥാ​നം വി​ട്ടു. ഒ​ഡീ​ഷ​യി​ലെ ഭു​നേ​ശ്വ​റി​ലേ​ക്കാ​ണ് വീ​രേ​ന്ദ്ര കു​മാ​റി​ന്‍റെ യാ​ത്ര. പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു പോ​കു​ന്ന​തെ​ന്നും മുമ്പ് നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി​യാ​ണ് ഇ​തെ​ന്നു​മാ​ണ് ജെ​ഡി-​യു സം​സ്ഥാ​ന നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. 

നി​തീ​ഷ്കു​മാ​റി​ന്‍റെ പാ​ർ​ട്ടി​യു​ടെ എം​പി​യാ​യി തു​ട​രാ​നാ​കി​ല്ലെ​ന്ന് വീ​രേ​ന്ദ്ര​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നു വീ​രേ​ന്ദ്ര​കു​മാ​ർ സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യാ​ണു വി​വ​രം. നി​ല​വി​ൽ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ഒ​രം​ഗം പോ​ലും ഇ​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണു ജെ​ഡി-​യു. ജ​ന​താ​ദ​ൾ-​എ​സു​മാ​യി ല​യി​ച്ച​ശേ​ഷം ഒ​റ്റ​പ്പാ​ർ​ട്ടി​യാ​യി ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു വ​രാ​നാ​ണു സി​പി​എം നേ​തൃ​ത്വം ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. 

ജെ​ഡി-​യു​വി​ന്‍റെ മു​ന്ന​ണി മാ​റ്റം നേ​ര​ത്തേ​ത​ന്നെ ച​ർ​ച്ച​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പും അ​തി​നു ശേ​ഷ​വും ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച നീ​ക്ക​ങ്ങ​ൾ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​ഡി-​യു​വി​ൽ ന​ട​ന്നി​രു​ന്നു. യു​ഡി​എ​ഫി​ൽ​നി​ന്ന് ഒ​രു പാ​ർ​ട്ടി​യും വി​ട്ടു​പോ​കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ചു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.



Share this News Now:
  • Google+
Like(s): 36