30 November, 2017 10:48:39 AM


ആലപ്പുഴയില്‍ സി​പി​എം നേ​താ​വ് പാര്‍ട്ടിവിട്ട് സിപിഐയിലേക്ക്



ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി​യി​ലെ സി​പി​എ​മ്മി​ൽ വീ​ണ്ടും വി​ഭാ​ഗീ​യ​ത പു​ക​യു​ന്നു. നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര​ന്ത​ര അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ടി.​കെ.​പ​ള​നി പാ​ർ​ട്ടി വി​ട്ടു. സി​പി​ഐ​യി​ലേ​ക്കു പോ​കാ​നാ​ണു ത​ന്‍റെ തീ​രു​മാ​ന​മെ​ന്നു പ​ള​നി സി​പി​എം, സി​പി​ഐ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ചു. 

സി​പി​എ​മ്മി​ൽ ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​യെ​ന്നും ആ​ശ്രി​ത​ത്വ​മാ​ണ് സി​പി​എ​മ്മി​ന് ഇ​പ്പോ​ൾ വേ​ണ്ട​തെ​ന്നും പാ​ർ​ട്ടി വി​ടാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ​ള​നി ആ​രോ​പി​ച്ചു. താ​ൻ പാ​ർ​ട്ടി വി​ട്ടോ​ട്ടെ എ​ന്നാ​ണു സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​ള​നി​യെ ത​ള്ളി സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. പ​ള​നി ദീ​ർ​ഘ​കാ​ല​മാ​യി പാ​ർ​ട്ടി​യി​ൽ ഇ​ല്ലെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു.



Share this News Now:
  • Google+
Like(s): 38