30 November, 2017 08:19:46 AM


കോട്ടയം കോടിമത വാഹനാപകടം: പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു




കോട്ടയം: എം.സി.റോഡിൽ കോടിമതയിൽ ബുധനാഴ്ച സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികളില്‍ ഒരാള്‍ മരിച്ചു. താഴത്തങ്ങാടി കാവന്‍കയ്യോത്ത് പാറയ്ക്കല്‍ ഷാജി പി കോശിയുടെ മകൻ ഷെബിൻ ഷാജി (20) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു അന്ത്യം. 

അപകടത്തില്‍ പരിക്കേറ്റ കോടിമത കൗസ്തുഭത്തിൽ ശശികുമാറിന്‍റെ മകൻ സ്വാമിനാഥന്‍റെ (19) നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ബുധനാഴ്ച രാവിലെ എട്ടര മണിയോടെ ആയിരുന്നു അപകടം. ഇരുവരും പള്ളം ബിഷപ്പ് സ്പീച്ചിലി കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.കോം വിദ്യാർത്ഥികളാണ്. രാവിലെ കോളേജിലേക്ക് പോകുകയായിരുന്നു. കോടിമതയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവേ ചങ്ങനാശ്ശേരി ഭാഗത്തു നിന്നും മത്സര ഓട്ടം നടത്തി വന്ന ബസുമായി ഇടിക്കുകയായിരുന്നു. 




Share this News Now:
  • Google+
Like(s): 214