30 November, 2017 12:05:10 AM


മാഗി നൂഡി​ൽ​സി​ൽ ചാ​രം: നെ​സ്ലെ ഇ​ന്ത്യ കമ്പ​നി​ക്ക് 45 ല​ക്ഷം രൂ​പ പി​ഴ




ദില്ലി: ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ നൂഡി​ൽ​സ് വി​റ്റ നെ​സ്ലെ ഇ​ന്ത്യ കമ്പ​നി​ക്ക് 45 ല​ക്ഷം രൂ​പ പി​ഴ. 2015ൽ ​നെ​സ്ലെ​യു​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ മാ​ഗി നൂ​ഡി​ൽ​സി​ൽ ചാ​ര​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ലാ കോ​ട​തി പി​ഴ വി​ധി​ച്ച​ത്. കൂ​ടാ​തെ, നെ​സ്ലെ ഇ​ന്ത്യ​യു​ടെ വി​ത​രണ​ക്കാ​ർ​ക്കു കോ​ട​തി 26 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഭ​ക്ഷ​ണ​നി​ർ​മാ​ണ ക​മ്പ​നി​യാ​യ നെ​സ്ലെ​യ്ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വി​ധ കേ​സു​ക​ളി​ൽ ഒ​ന്നി​ലാ​ണ് ഇ​പ്പോ​ൾ വി​ധി​വ​ന്നി​രി​ക്കു​ന്ന​ത്.

​ഉയ​ർ​ന്ന അള​വി​ൽ ചാ​ര​ത്തി​നു പു​റ​മേ, മോ​ണോ​സോ​ഡി​യം ഗ്ലൂ​ട്ടാ​മേ​റ്റ്, ഗ​ന്ധം ചേ​ർ​ക്കാ​നു​ള്ള രാ​സപദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ യു​പി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത നൂ​ഡി​ൽ​സ് സാമ്പി​ളു​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 2015 ജൂ​ണി​ൽ നെ​സ്ലെ പ്രോ​ഡ​ക്ടു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ പോ​കു​മെ​ന്ന് നെ​സ്ലെ വ​ക്താ​വ് അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 65