29 November, 2017 04:26:59 PM


പാലാ നഗരസഭാ കൗൺസിലിലെ കൂവൽ ന്യായീകരിച്ച് മുൻ അധ്യക്ഷമാർ




പാലാ: കഴിഞ്ഞ 27ന് പാലാ നഗരസഭാ കൗൺസിൽ യോഗത്തിനിടെ മുൻ നഗരസഭാധ്യക്ഷമാർ കൂക്കിവിളിച്ച സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്. കൗൺസിലർമാരായ സ്ത്രീകൾ കൂക്കിവിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

നഗരസഭാ കൗൺസിലിൽ ഉണ്ടായ എന്തോ പ്രകോപനത്തെ തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അനുചിതമായ ആ കൂക്കിവിളി എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ അത് കരുതി കൂട്ടിയുള്ള നടപടിയായിരുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവന കൂകിയ വനിതകളുടെ ഭാഗത്ത് നിന്നു തന്നെ ഉണ്ടായതാണ് ഇപ്പോൾ ചർച്ചയായത്.


പാലാക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച കൂക്കിവിളിയെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രസ്താവന. ഇന്നലെ പുറത്തിറങ്ങിയ പ്രസ്താവന ഇതേ വരെ ആരും നിക്ഷേധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല. മുൻ ചെയർപേഴ്സൺന്മാരെ വീണ്ടും തെരഞ്ഞെടുത്തയച്ചത് കൗൺസിൽ ഹാളിൽ കയറിയിരുന്ന് ഓരിയിടാനല്ല എന്നാണ് ജനപക്ഷം. കൗൺസിലിൽ തങ്ങൾക്ക് യോജിപ്പുള്ളതു മാത്രമേ നടക്കാവൂ എന്ന് വാശി പിടിക്കരുത്. വിയോജിപ്പ് ഉള്ള കാര്യത്തിൽ വിയോജനക്കുറിപ്പ് എഴുതുവാനും വാക്കൗട്ട് നടത്താനുമൊക്കെയുള്ള അവകാശം  തന്നിട്ടുണ്ടല്ലോ?

നോട്ടിസിൽ പറയുന്നത് ചലചിത്ര നടൻ ദിലീപിനെ കൂക്കിവിളിച്ചതിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്. പൊതുവഴിയിൽ കൂക്കിവിളിക്കുന്നപോലെ കൗൺസിൽ ഹാളിൽ കൂക്കിവിളിക്കാമെന്ന ധാരണ അറിവില്ലായ്മ മാത്രമായേ കാണാനാകൂ. ഇതിലൂടെ ഇവർ ഭരണഘടനാ പദവികൾക്ക് അർഹരല്ലെന്നു തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂക്കിവിളി കൗൺസിൽ ഹാളിനു വെളിയിലോ അതുമല്ലെങ്കിൽ എതിർപ്പുള്ളവരുടെ വീട്ടുപടിക്കലോ നടത്തിയിരുന്നെങ്കിൽ അതിനെ രാഷ്ട്രീയമെന്നെങ്കിലും പറയാമായിരുന്നു.

വീഡിയോയിൽ കുറച്ചു ഭാഗമേ കാണിച്ചിട്ടുള്ളൂവെന്ന് പറയുന്നു. അതിൽ ആ ഭാഗത്ത് മാത്രമാണ് തെറ്റുള്ളത്. മോഷണം നടത്തിയ ഒരാളെ മറ്റൊരാൾ വെട്ടിക്കൊല്ലുന്നു. പോലീസ് പിടിക്കുമ്പോൾ കൊലപാതകി പറയുന്നു മോഷ്ടിച്ചതു കൊണ്ടാണ് കൊല ചെയ്തതെന്ന്. ഇതുപോലുള്ള മറുപടി മാത്രമാണ് നിങ്ങളുടേതെന്ന് കൂക്കിവിളിയെ എതിർക്കുന്നവർ പറയുന്നു.



Share this News Now:
  • Google+
Like(s): 219