29 November, 2017 03:05:27 PM


വീരേന്ദ്ര കുമാര്‍ ഇടതിലേക്ക് വരുന്നതിന്‍റെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല: വൈക്കം വിശ്വന്‍



കോട്ടയം: വീരേന്ദ്ര കുമാര്‍ ഇടതു മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ വൈക്കം വിശ്വന്‍. ജെഡിയു സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല. വീരേന്ദ്ര കുമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ജെഡിയുവിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 38