29 November, 2017 01:54:48 PM


മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു



തിരുവനന്തപുരം (29/11/17): മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ വച്ച് ബുധനാഴ്ച ഉച്ചക്ക് 12.25നായിരുന്നു അന്ത്യം. ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു ഇദ്ദേഹം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 88