29 November, 2017 12:33:23 PM


ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല; എംപി സ്ഥാനം രാജിവെയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍




കോഴിക്കോട്: നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര കുമാര്‍. എന്ന് രാജിയെന്നത് സാങ്കേതികം മാത്രമാണ്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, എസ്‌ജെഡി പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും വീരേന്ദ്ര കുമാര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, താന്‍ ഇടതുപാളയത്തിലേക്കെന്ന വാര്‍ത്ത വീരേന്ദ്ര കുമാർ നിഷേധിച്ചു. താന്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പമാണെന്നും ബാക്കി കാര്യങ്ങളൊക്കെ എംപി സ്ഥാനം രാജിവെച്ച ശേഷമെ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, വീരേന്ദ്ര കുമാറിന്‍റെ ജനതാദള്‍ (യു) യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ജെഡിയു-ജെഡിഎസ് ലയനത്തിന് കളമൊരുക്കാനാണ് പുതിയ തീരുമാനം. യുഡിഎഫ് വിടുന്നതിന്‍റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഇതിനു ശേഷമായിരിക്കും ഇടതുമുന്നണിയുടെ ഭാഗമാവുമെന്നുമാണ് വാർത്തകൾ വന്നത്.



Share this News Now:
  • Google+
Like(s): 16