28 November, 2017 11:43:32 AM


ഹാദിയ ഇന്ന് സേലത്തേയ്ക്ക് തിരിക്കും



ദില്ലി: ഹാദിയയെ ഇന്ന് സേലത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. കേരളഹൗസ് അധികൃതർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചയ്ക്ക് 1.20നുള്ള വിമാനത്തിൽ ഹാദിയയെ കോയന്പത്തൂരിലേക്ക് കൊണ്ടു പോകും. ഇവിടെ നിന്നും റോഡ് മാർഗം സേലത്തെത്തിക്കാനുമാണ് തീരുമാനം.

ഹാദിയയുടെ അച്ഛനും അമ്മയും സേലത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ. ത​ത്കാ​ല​ത്തേ​ക്കു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാനും ദില്ലി​യി​ൽ​നി​ന്നു നേ​രെ സേ​ല​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കാ​നും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

കോ​ള​ജ് ഹോ​സ്റ്റ​ലി​ലേ​ക്കു പോ​കു​ന്ന​തു​വ​രെ ഹാ​ദി​യ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ തു​ട​ര​ണമെന്നും സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഹാ​ദി​യ​യു​ടെ ലോ​ക്ക​ൽ ഗാ​ർ​ഡി​യ​ൻ പ​ദ​വി വ​ഹി​ക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.


Share this News Now:
  • Google+
Like(s): 38