28 November, 2017 12:48:26 AM


രാത്രിയില്‍ ബീച്ചു നിറയെ നീലനിറത്തില്‍ തിളങ്ങുന്ന ജീവികള്‍: അമ്പരപ്പിക്കുന്ന ഒരു കാഴ്ച


uploads/news/2017/11/169295/bechh.jpg


മനോഹരമായ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണു മാലീദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ദ്വീപും ജലസ്രോതസുകളും ആകാശവും ഒക്കെ മാലി ദ്വീപിലാണ് എന്നു പറയുന്നു. ആകൂടെ ഇതാ ഒരു മനോഹര കാഴ്ച കൂടി. രാത്രിയില്‍ നീല നിറത്തില്‍ തിളങ്ങുന്ന മാലി ദ്വീപിലെ ബിച്ചിന്റെ ചിത്രം വൈറലാകുന്നു. പ്രകൃതിയിലെ ചില കുഞ്ഞാന്‍ ജീവികളാണ് ഈ തിളക്കത്തിനു കാരണം.

ഒസ്ട്രാകോഡ് ക്രസ്‌റ്റേഷ്യന്‍സ് എന്ന പേരുള്ള ഒരു മില്ലീമീറ്റര്‍ മാത്രം നീളമുള്ള ജീവികളാണ് ഇത്. ഒരു മിനിറ്റോളം തുടര്‍ച്ചയായി നീലപ്രകാശം പുറപ്പെടുവിക്കാന്‍ ഇവയ്ക്കാകും. ജമൈക്ക, പ്യൂര്‍ട്ടോറിക്കോ, ബെല്‍ജിയം എന്നിവിടങ്ങളിലും ഇടയ്ക്കിടെ ഇത്തരത്തില്‍ തിളങ്ങുന്ന ബീച്ചുകള്‍ കാണാം.



Share this News Now:
  • Google+
Like(s): 16