27 November, 2017 08:51:26 PM


പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടക വാഹനം അപകടത്തില്‍പെട്ടു 4 പേര്‍ക്ക് പരിക്ക്



പാലാ ; ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു 4 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപം ഇറക്കത്തില്‍ ഇവര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ നാല് പേരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ആരുടെയും നില ഗുരുതരമല്ല. ഇന്നലെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ഓട്ടോയിലിടച്ച്‌ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാലാ- പൊന്‍കുന്നം റോഡ് സംസ്ഥാനപാതയായി നവീകരിച്ച ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.



Share this News Now:
  • Google+
Like(s): 68